• By: Admin
  • 16 Feb 2024

Guruvayoor Ulsavam

  • By: Admin
  • 16 Feb 2024

Guruvayoor Ulsavam 2024

  • By: Admin
  • 08 Nov 2023

FREE HOSPITALITY MANAGEMENT COURSE CERTIFICATE DISTRIBUTION

 

*സൗജന്യ ഹോസ്പിറ്റാലിറ്റി മാനേജ്മന്റ് സർട്ടിഫിക്കറ്റ് വിതരണം*

 

ഗുരുവായൂർ - സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിലെ ഒരാൾക്കെങ്കിലും ഒരു സ്ഥിരവരുമാന ജോലി എന്ന ലക്ഷ്യം മുൻനിർത്തി, നെഹ്‌റു യുവജനകേന്ദ്രയും, ഹോട്ടൽ ദേവരാഗവും ( കെ പി നമ്പൂതിരീസ്‌ ഗ്രൂപ്പ് ) സംയുക്തമായി നടത്തിയ ഒരു വർഷത്തെ സൗജന്യ ഹോസ്പിറ്റാലിറ്റി മാനേജ്‌മന്റ് കോഴ്സ് വിജയകരമായി പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് ഹോട്ടൽ ദേവരാഗത്തിൽ വച്ച് വിതരണം ചെയ്തു, ഹോട്ടൽ ദേവരാഗം ജനറൽ മാനേജർ ശ്രീ ബിമിത്ത് പി വി അധ്യക്ഷനായ യോഗത്തിൽ, ശ്രീ കൃഷ്ണപ്രസാദ്‌ സ്വാഗതം പറഞ്ഞു, തൃശൂർ നെഹ്‌റു യുവജന കേന്ദ്ര കോഓർഡിനേറ്റർ ശ്രീമതി ബിൻസി ഉത്‌ഘാടനം ചെയ്ത പരിപാടിയിൽ ദേവരാഗം ഡയറക്ടർ ശ്രീ സതീഷ് വി ബി, ശ്രീമതി ബിൻസി എന്നിവർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു റസിഡന്റ് മാനേജർ ശ്രീ രാജു പൗലോസ് കോഴ്സ് പൂർത്തിയാക്കിയവർക്ക് ആശംസകൾ അറിയിച്ചു, പഠനം പൂർത്തിയാക്കിയ ശ്രീ ആദിത്യൻ നന്ദിയും പറഞ്ഞു.

 

 

 
 
 
 

  • By: Admin
  • 27 Oct 2023

Guruvayur news

അയ്യപ്പനും ഗുരുവായൂരപ്പനും പൊന്നിൻ കിരീടം സമർപ്പിച്ച് തിരുവനന്തപുരം സ്വദേശി. ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള ഏകാദശി വിളക്ക് രണ്ടാം ദിനത്തിൽ ആണ് കിരീടങ്ങൾ സമർപ്പിച്ചത്. തിരുവനന്തപുരം സ്വദേശിയായ നാഥൻ മേനോനാണ് കിരീടങ്ങൾ വഴിപാടായി സമർപ്പിച്ചത്. ഇന്നലെ ഉച്ചപൂജയ്‌ക്ക് ശേഷമായിരുന്നു സ്വർണ കിരീടങ്ങൾ സമർപ്പിച്ചത്. ഗുരുവായൂർ ക്ഷേത്രം മേൽശാന്തി ശ്രീനാഥ് നമ്പൂതിരിയാണ് കിരീടം ഏറ്റുവാങ്ങി വിഗ്രഹങ്ങളിൽ ചാർത്തിയത്. രണ്ട് കിരീടത്തിനും കൂടി ഏകദേശം 45 പവനോളം തൂക്കം വരും. 

  • By: Admin
  • 05 Sep 2023

Ashtami rohini related news

അഷ്ടമിരോഹിണി നാളില്‍ അഭൂതപൂര്‍വ്വമായ ഭക്തജന തിരക്ക് പ്രമാണിച്ച് വി. ഐ പി ,സ്‌പെഷ്യല്‍ ദര്‍ശനത്തിന് രാവിലെ 6 മുതല്‍ ക്ഷേത്രത്തില്‍ നിയന്ത്രണമുണ്ടാകും. കൂടുതല്‍ ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം സാധ്യമാക്കുന്നതിനാണ് നടപടി. പ്രാദേശികം,സീനിയര്‍ സിറ്റിസണ്‍ ദര്‍ശനം രാവിലെ നാലിന് തുടങ്ങി അഞ്ചുമണിക്ക് അവസാനിപ്പിക്കും ബാക്കി നേരം പൊതു വരിസം വിധാനം മാത്രമാകും. രാവിലെ ആറു മുതല്‍ ഉച്ചതിരിഞ്ഞ് 2 മണി വരെ ദര്‍ശന നിയന്ത്രണം നിലനില്‍ക്കുന്നതിനാല്‍ ശയനപ്രദക്ഷിണം, ചുറ്റമ്പലപ്രദക്ഷിണം എന്നിവ അനുവദിക്കില്ല.

ദര്‍ശനം ലഭിച്ച ഭക്തര്‍ പടിഞ്ഞാറേ ഗോപുരം വഴിയോ, ഭഗവതി ക്ഷേത്രം നടവഴിയോ ക്ഷേത്രത്തിന് പുറത്തെത്തണം. എന്നാലേ ദര്‍ശനം കാത്തിരിക്കുന്ന ഭക്തര്‍ക്ക് സുഖദര്‍ശനം സാധ്യമാകൂ. ക്ഷേത്ര ദര്‍ശനത്തിനുള്ള ക്യൂ നിലവിലുള്ള സംവിധാനം അപര്യാപ്തമാകുന്ന പക്ഷം കിഴക്കേ നടപ്പുരയിലോ, പൂന്താനം ഹാളിലേക്കോ ഭക്തജനങ്ങളെ വരിനില്‍ക്കാന്‍ സൗകര്യം ഒരുക്കും.

 

ചോറൂണ്‍ വഴിപാട് കഴിഞ്ഞ കുട്ടികള്‍ക്കുള്ള സ്‌പെഷ്യല്‍ ദര്‍ശനവും അന്നേ ദിവസം ഉണ്ടാകില്ല. അഷ്ടമിരോഹിണി നാളില്‍ നിര്‍മ്മാല്യ ദര്‍ശനത്തിനുള്ള ക്യൂ നേരെ ക്ഷേത്രത്തിലേക്ക് വിടും. ഈ ക്രമീകരണങ്ങളോട് സഹകരിച്ച് അഷ്ടമിരോഹിണിയാഘോഷങ്ങള്‍ വിജയിപ്പിക്കാന്‍ ഭക്തജനങ്ങളുടെ അകമഴിഞ്ഞ സഹകരണവും പിന്തുണയും ദേവസ്വം ഭരണസമിതിക്കു വേണ്ടി ചെയര്‍മാന്‍ ഡോ.വി.കെ വിജയനും അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയനും അഭ്യര്‍ത്ഥിച്ചു.

  • By: Admin
  • 31 Jul 2023

News

  • By: Admin
  • 12 Jul 2023

Krishnanattam news

  • By: Admin
  • 13 Jun 2023

Guruvayur news

ഗുരുവായൂർ ദേവസ്വം:വാഹനപൂജ സ്ഥലം മാറ്റി

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നടപ്പുരയുടെ നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ വാഹനപൂജ നടത്തുന്ന സ്ഥലത്തിന് മാറ്റം. 

കിഴക്കേനട കൗസ്തുഭം കോമ്പൗണ്ടിലെ സർപ്പക്കാവിൻ്റെ സമീപ സ്ഥലത്താകും ഇനി മുതൽ വാഹന പൂജ നടത്തുക.

നടപ്പുര നിർമ്മാണം കഴിയുന്നതുവരെയാണ് ഈ താൽക്കാലിക ക്രമീകരണം.

വാഹനപൂജക്കായി ഭക്തർ ദേവസ്വം കിഴക്കേനട മൾട്ടി ലെവൽ വാഹന പാർക്കിങ്ങ് സമുച്ചയത്തിന് മുന്നിലെ കൗസ്തുഭം ഗേറ്റ് വഴിയാണ് വാഹനപൂജാ സ്ഥലത്ത് എത്തേണ്ടത് 

വാഹന പൂജയ്ക്കുള്ള കൂപ്പൺ പതിവ് പോലെ കിഴക്കേ നടയിലെ ദേവസ്വം സെക്യുരിറ്റി പോസ്റ്റിൽ നിന്നും വാങ്ങാം. 

നടപ്പുര നിർമ്മാണം പൂർത്തിയാകുന്നതു വരെ മാത്രമാണ് ഈ താൽക്കാലിക ക്രമീകരണമെന്നും ഭക്തജനങ്ങൾ സഹകരിക്കണമെന്നും ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയനും, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയനും പറഞ്ഞു.

  • By: Admin
  • 09 Jun 2023

Guruvayur news

  • By: Admin
  • 02 Jun 2023

News

  • By: Admin
  • 23 May 2023

KRISHNANATTAM VAZHIPADU DETAILS

ഒരു കുഞ്ഞിന്റെ ജനനത്തിനുള്ള അവതാരം.
വിഷബാധ അകറ്റാൻ കാളിയമർദനം .
ദമ്പതികൾ തമ്മിലുള്ള തർക്കങ്ങൾ അവസാനിപ്പിക്കാൻ അവിവാഹിതരായ പെൺകുട്ടികളുടെ രസക്രീഡ ക്ഷേമം .
ശത്രുക്കളെ അകറ്റാൻ കംസവദ്ധം .
സന്തോഷകരമായ ദാമ്പത്യത്തിന് സ്വയംവരം .
ദാരിദ്ര്യം തുടച്ചുനീക്കുന്നതിനും നല്ല കാർഷിക ഉൽപാദനത്തിനും ബാണയുദ്ധം.
ദാരിദ്ര്യം ഇല്ലാതാക്കാനും കൃഷിയിടങ്ങളിൽ നിന്നുള്ള വിളവ് വർദ്ധിപ്പിക്കാനും വിവിധ വധം.
പരേതനായ ആത്മാവിന്റെ ശാന്തിക്കായി സ്വർഗാരോഹണം .
 
 
 
 
 

  • By: Admin
  • 20 May 2023

USUAL DAILY POOJAS AND TIMINGS AT GURUVAYOOR TEMPLE

         Time                             Pooja

3.00am to 3.10am            Nirmalyam

3.10am to 3.45am            Thailabhishekam, Vakacharthu, Sankhabhishekam

3.45am to 4.15am            Malar Nivedyam, Alankaram

4.30am to 6.15am            Ethirettu pooja followed by Usha pooja

6.15am to 7.15am            Seeveli

7.15am to 9.00am            Palabhishekam,Navakabhishekam, Pantheeradi                                                         Nivedyam and Pooja

11.30am to 12.30pm        Ucha pooja (The Noon Pooja)

4.30pm to 6.15pm            Seeveli 

6.00pm to 6.45pm            Deeparadhana

7.30pm to 7.45pm            Athazha pooja Nivedyam

7.45pm to 8.15pm            Athazha pooja

8.45pm to 9.00pm            Athazha seeveli

9.00pm to 9.15pm            Thrippuka, Olavayana

9.15pm                            The Sreekovil will be closed.

* The timings given are approximate. It may vary if there is Udayasthamana pooja or on certain special occasions.

  • By: Admin
  • 19 May 2023

Vaisaakha Masam

Vaisaakha masam Aarambham 21st April ,Last day of Vaisaakha masam 19th May

  • By: Admin
  • 19 May 2023

Upadeva Kalasarambham and Samapanam

Upadeva Kalasarambham on 20th June Samapanam 26th June

  • By: Admin
  • 30 Mar 2023

Present Guruvayoor Melshanthi Dr. Thottam Sivakaran Namboothiri from April - Septemember

ഗുരുവായൂര്‍ ക്ഷേത്ര മേല്‍ശാന്തിയായി തോട്ടം ശിവകരന്‍ നമ്പൂതിരിയെ (58) തിരഞ്ഞെടുത്തു. കോട്ടയം ഉഴവൂര്‍ കുറിച്ചിത്താനം സ്വദേശിയാണ്. ഏപ്രില്‍ ഒന്നു മുതല്‍ അടുത്ത ആറ് മാസത്തേക്കാണ് നിയമനം. ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പി.സി.ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ നടത്തിയ നറുക്കെടുപ്പിലൂടെയാണ് ശിവകരന്‍ നമ്പൂതിരിക്ക് മേല്‍ശാന്തിയാകാന്‍ അവസരം ലഭിച്ചത്.

മേല്‍ശാന്തി തെരഞ്ഞെടുപ്പില്‍ കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ച 39 പേരില്‍ 33 പേര്‍ ഹാജരായി. ഇതില്‍ നിന്ന് യോഗ്യത നേടിയ 28 പേരുടെ പേരുകളാണ് എഴുതി വെള്ളിക്കുടത്തില്‍ നിക്ഷേപിച്ചത്. ഉച്ചപൂജ നിര്‍വഹിച്ച ഓതിക്കന്‍ പി.എം ഭവദാസന്‍ നമ്പൂതിരിയാണ് നമസ്‌ക്കാര മണ്ഡപത്തില്‍ വെച്ച് വെള്ളിക്കുടത്തില്‍ നിന്ന് നറുക്കെടുത്തു. നിയുക്ത മേല്‍ശാന്തി ക്ഷേത്രത്തിലെ ഭജനത്തിനു ശേഷം മാര്‍ച്ച് 31 ന് അടയാളചിഹ്നമായ താക്കോല്‍ക്കൂട്ടം ഏറ്റുവാങ്ങി പുറപ്പെടാ ശാന്തിയായി ചുമതലയേല്‍ക്കും. നിലവിലെ ക്ഷേത്രം മേല്‍ശാന്തി ഡോ.കിരണ്‍ ആനന്ദ് നമ്പൂതിരി കാലാവധി പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. 

  • By: Admin
  • 01 Jan 1970

Palliseri Mana Madhusoodhanan Namboodiri elected as new Guruvayoor Melshanthi

ഗുരുവായൂർ: ഗുരുവായൂര്‍ മേല്‍ശാന്തിയായി വടക്കാഞ്ചേരി പനങ്ങാട്ടുകര പള്ളിശ്ശേരി മന മധുസൂദനന്‍ നമ്പൂതിരി(53) തിരഞ്ഞെടുക്കപ്പെട്ടു.ഏപ്രില്‍ ഒന്ന് മുതല്‍ ആറ് മാസത്തേക്കാണ് മധുസൂദനൻ നമ്പൂതിരിയെ തിരഞ്ഞെടുത്തത്. രണ്ടാം തവണയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നത്.......